Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : London Bridge

Ernakulam

വി​സ്മ​യ കാ​ഴ്ച​ക​ളു​മാ​യി ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ക്‌​സി​ബി​ഷ​ന്‍

കൊ​ച്ചി: വി​സ്മ​യ കാ​ഴ്ച​ക​ളൊ​രു​ക്കി ഡി​ജെ അ​മ്യൂ​സ്‌​മെ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ക്‌​സി​ബി​ഷ​ന്‍ മ​റൈ​ന്‍ ഡ്രൈ​വ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ചു. മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി.​ആ​ര്‍. സു​ധീ​ര്‍, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​ഗ​സ്റ്റി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഡി​ജെ അ​മ്യൂ​സ്‌​മെ​ന്‍റ്സ് എം​ഡി സി.​കെ. ദി​നേ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ല​ണ്ട​ന്‍ ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രു​ക്കി​യ ഭീ​മാ​കാ​ര പ്ര​വേ​ശ​ന​ക​വാ​ട​വും യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ ശൈ​ലി​യി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ളു​മാ​ണ് എ​ക്‌​സി​ബി​ഷ​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. വ​ര്‍​ണാ​ഭ​മാ​യ ലൈ​റ്റിം​ഗും അ​ല​ങ്കാ​ര​ങ്ങ​ളും കൊ​ണ്ട് സ​ജ്ജ​മാ​ക്കി​യ യൂ​റോ​പ്യ​ന്‍ സ്ട്രീ​റ്റ് സ്‌​റ്റൈ​ല്‍ വോ​ക്ക്‌​വേ, വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി നി​ര​വ​ധി ക​ണ്‍​സ്യൂ​മ​ര്‍ സ്റ്റാ​ളു​ക​ള്‍, യൂ​റോ​പ്യ​ന്‍ ആ​ര്‍​ട്ട് മ്യൂ​സി​യം, ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ള്‍, വി​വി​ധ രു​ചി​ക​ള്‍ ഒ​രു​ക്കു​ന്ന ഫു​ഡ് കോ​ര്‍​ട്ട്, കു​ട്ടി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​വേ​ശം പ​ക​രു​ന്ന അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് എ​ന്നി​വ​യും എ​ക്‌​സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ല്‍ രാ​ത്രി 9.30 വ​രെ​യാ​ണ് പ്ര​വേ​ശ​നം.

Latest News

Corehub Up